Appraisal

എന്നത്തേയുംപോലെ അന്നും കലുഷിതമായ മനസ്സുമായാണ് ഞാൻ ബസ് കേറിയത്‌. ചുറ്റും നോക്കി, വല്ല്യാ തിരക്കൊന്നും ഇല്ല. ആവശ്യത്തിനു സീറ്റ്‌ ഉണ്ടെന്ന് മനസ്സില്‍ കരുതി. ടിക്കറ്റ്‌ എടുത്ത് ഞാൻ ഏകദേശം നടുക്കുള്ള ഒരു സീറ്റിൽ പോയി ഇരുന്നു. ആ സീറ്റിന്റെ വിൻഡോ സൈഡിൽ ഇരിക്കുന്ന പ്രായം ചെന്ന മനുഷ്യനെ ഞാൻ ശ്രദ്ധിക്കാൻ പോയില്ല. ഞാൻ ഹെഡ് ഫോണ്‍ ചെവിയിൽ വെച്ച് പലവിധ ചിന്തകളില്‍ മുഴുകി.

വീട്ടുകാരും നാട്ടുകാരും കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിച്ചു തുടങ്ങി. അതിനു മുന്‍പേ കുറേ പണികള്‍ ഉണ്ട്‌. വീട്‌ പുതുക്കി പണിയണം, കാർ മേടിക്കണം, കല്യാണ ചെലവ് അങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ്‌… അപ്പോഴാണ് ആ കാര്യം ഓര്‍ത്തത്‌. ഈ മാസമാണ് അപ്പ്രൈസൽ. ഈ പ്രാവശ്യം ചത്തു പണിയെടുത്തിട്ടുണ്ട്‌. ഒരു നല്ല അപ്പ്രൈസൽ തന്നെ പ്രതീക്ഷിക്കുന്നു. ദൈവമേ, ഇനി കഴിഞ്ഞ പ്രാവശ്യത്തപോലെ ഈ പ്രാവശ്യവും തേക്കുമോ ആവോ. കൂടെ പഠിച്ചവർ ഒക്കെ വല്യ MNCയില് നല്ല സാലറിയിൽ ജോലി ചെയ്യുന്നു. ഞാൻ മാത്രം ഇങ്ങനെ തേഞ്ഞൊട്ടിയിരിക്കുന്നു. എന്നാലും എന്നോട് ഈ എട്ടിന്റെ പണി വേണ്ടായിരുന്നു. കഴിഞ്ഞ ദിവസം പള്ളിയില്‍ ചെന്നപ്പോള്‍ അച്ഛന്‍ പറഞ്ഞതേയുള്ളൂ. ദൈവത്തിനു നിന്നെ കുറിച്ചു ഒരു പ്ലാനും പദ്ധതിയും ഉണ്ടെന്നു. ആ പ്ലാനില്‍ ഈ മാസത്തെ അപ്പ്രൈസൽ കൂടി ചേര്‍ക്കാന്‍ രണ്ടു കൂട് മെഴുകുതിരി ഞാൻ കത്തിച്ചോളാമേ. Continue reading

Advertisements

മാനസാന്തരം

ഞാൻ സോമു. ഞാൻ എവിടെ പറയാൻ പോകുന്നത് എൻറെ കഥയല്ല. മറിച്ച് എൻറെ കൂട്ടുകാരൻറെ ഒരു നൊമ്പരത്തിൻറെ മാനസാന്തരത്തിന്റെ കഥയാണ്. നമ്മളിൽ പലരും എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ചു കടന്നു പോയിട്ടുള്ള ചില നിമിഷങ്ങളുടെ പ്രതിബിംബങ്ങൾ മാത്രമാണ്‌ ഇതിലെ കഥാപാത്രങ്ങൾ.

ഈ കഥയിലെ നായകനായ മചു ഞങ്ങളുടെയിടയിൽ ഒരു താരമായിരുന്നു. വെറും താരമല്ല, മിന്നും താരം!!. കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ ഗ്രൂപ്പിലും ഇതു പോലത്തെ ഒരുത്തന്‍ ഉണ്ടാകും. അവനെ നമ്മൾ ചിലപ്പോൾ ആരാധനയോടും ചിലപ്പോള്‍ പുച്ചത്തോടും മറ്റു ചിലപ്പോള്‍ ഒരു വലിയ രാജ്യം കീഴടക്കിയ യോദ്ധാവിനെപോലെയും നോക്കി കാണും. നമ്മൾ അവനെ ജാക്കി ഷറഫെന്നും സ്നേഹത്തോടെ ചിലപ്പോള്‍ ജാക്കി ചാൻ എന്നും വിളിക്കും. ഇതുപോലെ ഒരുത്തൻ നമ്മുടെ ഇടയിലും ഉണ്ടായിരുന്നു. പലപ്പോഴും അവന്റെ വീര സാഹസികമായ ജാക്കി കഥകൾ കേട്ട് ഞങ്ങൾ പുളകം കൊള്ളാറുണ്ട്‌ .

Continue reading

അവിഹിതം…!!

അവിഹിതം: “ഹിതമല്ലാത്തത്‌ എന്താണോ അതാണ് അവിഹിതം” – ഇതാണ് പണ്ട് സ്കൂളിൽ പഠിക്കുംമ്പോൾ ടീച്ചർ പഠിപ്പിച്ചുതന്ന നിര്‍വചനം. പിന്നീടങ്ങോട്ട് കഥകളിലൂടെയും സിനിമകളിലൂടെയും പല പല നിര്‍വചനങ്ങൾ ഞാൻ മെനഞ്ഞെടുത്തു. സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞ്‌ സമൂഹത്തിലേക്ക് ഇറങ്ങി ജീവിതങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണ് അവിഹിതം എന്ന വാക്കിനു പല അർത്ഥങ്ങളും മാനങ്ങളുമുണ്ടെന്ന് മനസ്സിലായത്. അടക്കം പറച്ചിലുകളിലും വെള്ളമടി ഗ്യാങ്ങുകളിലും ഒരേ മനസ്സോടെ ഒരേ ആവേശത്തോടെ സംസാരിക്കുന്ന വിഷയം. നമ്മള്‍ അതിനെ നമ്മുടേതായ രൂചികൂട്ടുകള്‍ ചേർത്ത് സ്വാദിഷ്ട്ടമായ ഭഷണം പോലെ സദസ്സുകളില്‍ വിളമ്പുന്നു. എല്ലും കഷണം കിട്ടിയ ചാവാലി പട്ടിയെ പോലെ മാധ്യമങ്ങൾ അവിഹിതം കൊണ്ട് പുതിയ കവിതകൾ രചിക്കുകയും വായനക്കാരെ ത്രസിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവിഹിതം എന്ന ചക്രവ്യുഹത്തിൽ അകപ്പെട്ടു ഹൃദയം നുറങ്ങിയ,കരി പുരണ്ട ജീവിതങ്ങളെയും, അവിഹിതത്തിന്റെ ബലിയാടുകള്‍ ആകുന്ന കുരുന്നുകളെയും നമ്മള്‍ സസ്നേഹം മറക്കുന്നു.

കൊച്ചുകുട്ടികൾ അവർ എപ്പോഴും നമ്മളെ ചോദ്യങ്ങൾ ചോദിച്ച് വീർപ്പുമുട്ടിക്കും. അങ്ങനെയുള്ള ഒരു കൊചുകുട്ടിയുടെ ചോദ്യത്തിനു, അവന്റെ ലോകത്ത് നിന്ന് കൊണ്ട്‌, നിറഞ്ഞ് പൊങ്ങുന്ന ലഹരിയോ, മസാലകൂട്ടുകളോ ഇല്ലാത്ത എന്റേതായ ഒരു നിര്‍വചനം ചമാക്കാനുള്ള ഒരു ശ്രമം …..

ഒരു കാര്‍മേഘം മൂടി കിടക്കുന്ന സായാഹ്നം. ഞാൻ ഒരു കട്ടന്‍ ചായ കുടിച്ചുകൊണ്ട് റോഡിലേക്ക് നോക്കി വീടിന്റെ മുറ്റത്ത്‌ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സ്കൂൾ വിട്ടു അടുത്ത വീട്ടിലെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ടിക്രൂ മോൻ വരുന്നത്. അവനോട് സ്കൂൾ വിശേഷം ഒക്കെ ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ എന്നോട് ചോദിച്ചു,

“എന്താന്ന് ചേട്ടാ ഈ അവിഹിതം?” Continue reading

ഷാൾ – ഒരു അത്മഗതം

ഇതൊരു ആത്മഹത്യ കുറിപ്പൊന്നുമല്ല, മറിച്ചു ഭാവിയെപ്പറ്റി ഉല്‍കണ്‌ഠപ്പെടുന്ന ഒരുവളുടെ  അനേകായിരം ഓര്‍മ കുറിപ്പുകളില്‍ ഒന്നു മാത്രം.. നാളെ നിങ്ങളിലൊരാള്‍ എന്നെ പറ്റി ഗൂഗിളിനോടു ചോദിച്ചാല്‍ ഗൂഗിളിനു നിങ്ങളോട്  പറയാന്‍ ഒരു കഥ.. ഒരുകാലത്ത് എനിക്കെല്ലാരും ഉണ്ടായിരുന്നു, പക്ഷേ ഇന്നു എന്നെ ശ്രദ്ധിക്കാൻ ആരുമില്ല..  എന്നെ നിങ്ങളറിയും… ഓരോ ദേശത്തും ഞാന്‍ ഓരോ പേരില്‍ അറിയപ്പെടുന്നു. എന്റെ ശരിക്കുള്ള ജനനം എവിടെയാണെന്നോ എന്നാണെന്നോ ആര്‍ക്കും അറിയില്ല..  അഥവാ അറിയുമെങ്കില്‍ തന്നെ അതിനെ കുറിച്ചുള്ള ഒരു രേഖയും സൂക്ഷിച്ചു വയ്ക്കാന്‍ ആരും മെനക്കെട്ടില്ല.. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ്‌, ചരിത്രത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി നടന്നപോലെ സമരം മറ്റൊരു വസ്ത്രത്തിനു വേണ്ടിയും നടന്നിട്ടില്ല.

പത്തൊമ്പതാം  നൂറ്റാണ്ടില്‍ മേല്‍ മുണ്ട് അപ്പർ ക്ലാസ്  സ്ത്രീകൾ  മാത്രം ഉപയോഗിച്ചിരുന്ന കാലഘട്ടം. Continue reading